വയനാട് അമരക്കുനിയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിയ കടുവ ഒടുവില്‍ കൂട്ടിലായി

വയനാട്: പുല്‍പ്പള്ളിയിലെ ജനവാസ മേഖലയില്‍ ഇറങ്ങി നാട്ടുകാരുടെ ഉറക്കെ കെടുത്തി കടുവ ഒടുവില്‍ കൂട്ടിലായി. രാത്രി പതിനനൊന്ന് മണിയോടെയാണ് അമരക്കുനിയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കിയത്.

ഊട്ടിക്കവലയ്ക്ക് സമീപത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് കടുവരെ കണ്ടെത്താനായി രാത്രിയിലം ദൗത്യം തുടര്‍ന്നത്. ദൗത്യത്തിന്റെ ഭാഗമായി തെര്‍മല്‍ ഡ്രോണ്‍ പറത്തി കടുവയെ നിരീക്ഷിച്ചിരുന്നു. കടുവയെ മയക്കുവെടി വെയ്ക്കാന്‍ സജ്ജമായി വിദഗ്ദ സംഘവും പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. മേഖലയില്‍ നാലു കൂടും ക്യാമറകളും സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.തുടര്‍ന്നും നടത്തിയ പരിശോധന ശക്തമാക്കി തുടരുകയായിരുന്നു. ഇതിനിടയിലാണ് കടുവ കൂട്ടിലായത്.

 

Share news
error: Content is protected !!
Scroll to Top