HIGHLIGHTS : Tiger scare in Ugrapuram; Forest guards inspect

അരീക്കോട് : ഉഗ്രപുരത്ത് പുലിയെ കണ്ടെന്ന സംശയത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പൊ ലീസും പരിശോധന നടത്തി. ചൊവ്വ രാത്രി 7.30ന് ഹൈസകൂള്‍ റോഡില്‍ കലിയംകുളം ഭാഗത്തെ പാലക്കലോടിയിലാണ് പുലിയെ കണ്ടെന്ന് പറയുന്നത്. ഒരു വീട്ടി ലെ പൂമുഖത്ത് ഇരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് റോഡിലു ടെ പുലി ഓടിപ്പോയത് കണ്ടെന്ന് പറഞ്ഞത്.
പരിശോധനയില്‍ പുലിയെ കണ്ടെത്താനായില്ല. ബുധന്‍ രാവിലെ 10മുതല്‍ രണ്ട് മണിക്കൂര്‍ പരിശോധന നടന്നു. കുട്ടി യുമായി ഉദ്യോഗസ്ഥര്‍ സംസാരി ച്ചു. പുലിയുടെയും കാട്ടുപൂച്ചയു ടെയും ചിത്രങ്ങള്‍ കാണിച്ച് വിവ രം ശേഖരിച്ചു. കുട്ടി പുലിയെ കണ്ടെന്ന് പറയുന്ന സ്ഥലത്തുനി ന്നും 25 മീറ്റര്‍ അകലെ കണ്ട കാ ല്‍പ്പാടുകള്‍ വനം വകുപ്പ് പരി ശോധിച്ചു. ഇത് പുലിയുടേതല്ലെ ന്ന് സ്ഥിരീകരിച്ചു. പ്രദേശത്ത് കാ ട്ടുപൂച്ചയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനെയാ കാം കുട്ടി കണ്ടതെന്നാണ് വനം വകുപ്പ് വിലയിരുത്തല്‍.
പാറക്കെ ട്ടും റബര്‍ തോട്ടവും ജലസ്രോത സ്സുമുണ്ട്. പരിശോധന തുടരും. ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എ നാരായണന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി ദിജില്‍, ബീറ്റ് ഫോറസ്റ്റ് ഓഫീ സര്‍മാരായ ബാലു, അനൂപ്, ജോ ണ്‍സണ്‍, രജീഷ്, ഡ്രൈവര്‍ സോ ബിന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു