കടുവയുടെ സാന്നിധ്യമെന്ന് സംശയം: കാമറ സ്ഥാപിച്ചു

ബാലുശേരി: കുമുള്ളിയില്‍ പുത്തഞ്ചേരി റോഡിലെ വീടിന് മുമ്പില്‍ കടുവ എത്തിയെന്ന സംശയത്തില്‍ വനപാലകര്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രദേശവാസികളുടെ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഫോറസ്റ്റ് ഓഫീസറുടെ നിര്‍ദേശപ്രകാരം കാമറ ട്രാപ്പ് (സെന്‍സര്‍ കാമറ) സ്ഥാപിച്ചതായി പെരുവണ്ണാ മുഴി റെയ്ഞ്ച് ഓഫീസര്‍ എന്‍ കെ പ്രഭീഷും താമരശേരി ആര്‍ആര്‍ടി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ഷാജീവും പറഞ്ഞു.

തിങ്കള്‍ രാത്രി 11.30 ഓടെ യാണ് കുമുള്ളി വായനശാല പുത്തഞ്ചേരി റോഡില്‍ തോട്ടത്തില്‍ സെയ്തുവിന്റെ വീടിന്റെ ഗെയിറ്റിന് സമീപത്തായി കടുവയെ കണ്ടെന്ന് മുന്‍വശത്തെ തിയ്യക്കണ്ടി താഴെ വീട്ടിലെ പ്ലസ്ടു വിദ്യാര്‍ഥി സായ്സൂരജ് അത്തോളി പൊലിസിനെ അറിയിച്ചത്. ചൊവ്വ പുലര്‍ച്ചെ 2.30ഓടെ കക്കയം ഫോറസ്റ്റ് ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. പുലര്‍ച്ചെ നാലുവരെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

തോട്ടത്തില്‍ പറമ്പിലും കരിങ്കാളികോട്ട പരിസരത്തു മാണ് കാമറ ട്രാപ്പ് സ്ഥാപിച്ച ത്. വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് താമരശേരി ആര്‍ആര്‍ടി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top