വയനാട്ടില്‍ ഭീതിപരത്തിയ കടുവയെ ചത്തനിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ :വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതിപരത്തിയ കടുവയെ ചത്തനിലയില്‍ കണ്ടെത്തി.

വ്യാഴാഴ്ചയാണ് ഗാന്ധിനഗറില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തിയത്. ഏകദേശം ആറ് വയസ്സ് പ്രായമുള്ള കടുവയാണ് ചത്തത്. കടുവയുടെ ജഡം സുല്‍ത്താന്‍ ബത്തേരിയിലെ പരിശോധന കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ശരീരത്തിലെ പരിക്കില്‍ ഉണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.വാകേരി ഗാന്ധിനഗറിലെ ജനങ്ങള്‍ കഴിഞ്ഞ മൂന്നു ദിവസത്തോളമായി കടുവയുടെ ഭീതിയിലായിരുന്നു കഴിഞ്ഞിരുന്നത് .വ്യാഴാഴ്ച രാവിലെ റോഡരികില്‍ കണ്ടെത്തിയ കടുവയ്ക്ക് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കടുവയെ വനത്തിലേക്ക് തുരത്താന്‍ വനപാലകര്‍ നീക്കം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

തുടര്‍ന്ന് മയക്കുവെടി വയ്ക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കവും വിഫലം ആവുകയായിരുന്നു.
ഇതിനിടയിലാണ് ഇന്ന് രാവിലെ കടുവയെ നാരായണപുരം എസ്റ്റേറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top