രാജ്യാന്തര അത്‌ലറ്റിക് മലയാളി താരം പിയു ചിത്ര വിവാഹിതയായി.
പോലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജു ആണ് ചിത്രയുടെ വരന്‍. ഇന്ത്യന്‍ റെയില്‍വേ സീനിയര്‍ ക്ലര്‍ക്ക് ആണ് ചിത്ര.
മൈലംപുള്ളി ഗാലക്‌സി ഇവന്റ് കോംപ്ലക്‌സില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്.
പാലക്കീഴ് ഉണ്ണികൃഷ്ണന്‍ വസന്തകുമാരി ദമ്പതികളുടെ മകളാണ് ചിത്ര. ഷൈജു നന്മാറ അന്താഴി വീട്ടില്‍ രാമകൃഷ്ണന്റെയും പരേതയായ കമലത്തിന്റെയും മകനാണ്.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്.
ചിത്ര ഇപ്പോള്‍ ബാംഗ്ലൂരില്‍ ഏഷ്യന്‍ ഗെയിംസിന് വേണ്ടിയുള്ള പരിശീലനത്തിലാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




