Section

malabari-logo-mobile

പുതുവര്‍ഷപ്പുലരി പുഞ്ചിരിയുടേതാവാന്‍ അധികൃതരുടെ കരുതല്‍

HIGHLIGHTS : Officials take care to make the New Year smile

വള്ളിക്കുന്ന്: പുതുവല്‍സരാഘോഷം അതിരു വിടാതിരിക്കാന്‍ ജാഗ്രതയുമായി മോട്ടോര്‍ വാഹന, എക്‌സൈസ് വകുപ്പുകള്‍. മദ്യവും ലഹരി ഉല്പന്നങ്ങളും ഉപയോഗിച്ച് വാഹനമോടിക്കുന്നത് കണിശമായി തടയുകയാണ് സംയുക്ത പരിശോധനയുടെ ലക്ഷ്യം. മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുവല്‍സരപ്പുലരിയില്‍ നിരവധി അപകടങ്ങളുണ്ടായ പശ്ചാത്തലത്തില്‍ രക്തവും കണ്ണീരും ബാക്കിപത്രങ്ങളാക്കുന്ന ആഘോഷാഭാസങ്ങള്‍ക്ക് വിലങ്ങിടാനൊരുങ്ങിയുള്ള അധികൃതരുടെ നീക്കത്തിന് ഏറെ ജനപിന്തുണ ലഭിക്കുന്നുണ്ട് .

വള്ളിക്കുന്ന്, തിരൂരങ്ങാടി, കോട്ടക്കല്‍, തേഞ്ഞിപ്പലം, വേങ്ങര, പരപ്പനങ്ങാടി കൊളപ്പുറം പുക്കിപറമ്പ് തുടങ്ങി തിരൂരങ്ങാടി താലൂക്കിലെ ദേശീയ സംസ്ഥാനപാതകള്‍ കേന്ദ്രീകരിച്ചും പ്രധാന ടൗണുകള്‍, ബസ്റ്റാന്‍ഡുകള്‍, എന്നിവ കേന്ദ്രീകരിച്ചുമാണ് പരിശോധന നടത്തിയത്. തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്, മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം, തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്.

sameeksha-malabarinews

മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെയും, മലപ്പുറം ആര്‍ടിഒ യുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എം പി അബ്ദുല്‍ സുബൈര്‍, എന്‍ഫോഴ്‌സ്‌മെന്റ് എം വി ഐ പി കെ മുഹമ്മദ് ഷഫീഖ്, എ എം വി ഐമാരായ കെ ആര്‍ ഹരിലാല്‍, ടി മുസ്തജാബ് എക്‌സൈസ് പ്രവന്റീവ് ഓഫീര്‍ ടി പി ജ്യോതിഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി യൂസഫ്, ഡ്രൈവര്‍മാരായ സി എം അഭിലാഷ്, മങ്ങാട്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധയോടൊപ്പം തന്നെ ലഹരി വിരുദ്ധ സന്ദേശങ്ങളും റോഡ് സുരക്ഷാ നിര്‍ദ്ദേശങ്ങളും അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!