ഡല്‍ഹിയില്‍ ജിം ഉടമയെ വെടിവെച്ച് കൊന്നു

ദില്ലി: ജിം ഉടമയെ വെടിവെച്ച് കൊന്നു.ജിം ഉടമയായ മഹീന്ദറി(45)നെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഈസ്റ്റ് ഡല്‍ഹിയിലെ പ്രീത് വിഹാറിലാണ് സംഭവം.

ഇന്നലെ രാത്രിയാണ് 7.45 ഓടെയാണ് ജിം ഉടമായ മഹീന്ദറിനെ അദേഹത്തിന്റെ ഓഫീസില്‍ വെച്ച് കൊലപ്പെടുത്തിയത്. മൂന്ന് പേരാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികള്‍ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ കൊണ്ടുപോയി. സമീപത്തെ മറ്റൊരു കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങിളാലാണ് ഇവിടെ നിന്ന് മൂന്ന് പേര്‍ പോകുന്നത് വ്യക്തമായിരിക്കുന്നത്. എന്നാല്‍ ഇവര്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

അതെസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണവും ഇതുവരെ വ്യക്തമായിട്ടില്ല.മഹീന്ദര്‍ മറ്റ് ബിസ്‌നസുകളും ചെയ്തുവരുന്നുണ്ടായിരുന്നു.

സംഭവതത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top