HIGHLIGHTS : The police have stopped the investigation into the harassment complaint of the Korean girl
കോഴിക്കോട്:കൊറിയന്‍ യുവതിയുടെ പീഡന പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ച് കോഴിക്കോട് ടൗണ്‍ പോലീസ്. പീഡനം നടന്നിട്ടില്ലെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
യുവതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ദക്ഷിണ കൊറിയ കോണ്‌സുലേറ്റ് ജനറല്‍ ഓഫീസിലേക്ക് കൊണ്ടുപോയി.കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം ലൈംഗിക പീഡനത്തിന് ഇരയായെന്നായിരുന്നു യുവതിയുടെ പരാതി. കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചെങ്കിലും യുവതി അന്വേഷണവുമായി സഹകരിച്ചിരുന്നില്ല.. തുടര്‍ന്നാണ് അന്വേഷണ സംഘം കോണ്‌സുലേറ്റുമായി ബന്ധപ്പെട്ടത്. മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പീഡനം നടന്നിട്ടില്ലെന്നും യുവതി കോണ്‌സുല്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയതിന് പിന്നാലെയാണ് പോലീസ് അന്വേഷണം അവസാനിപ്പിച്ചത്.

ദക്ഷിണ കൊറിയയുടെ ചെന്നൈ കോണ്‌സുലേറ്റ് ജനറല്‍ ഓഫീസിലേക്ക് മാറ്റിയ യുവതിയെ ഉടന്‍ നാട്ടിലേക്ക് തിരിച്ചയക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു