വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുലിയുടെ ആക്രമണം: ഏഴ് വയസുകാരന് ഗുരുതര പരിക്ക്

തൃശ്ശൂര്‍: വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ 7 വയസ്സുകാരന് ഗുരുതര പരിക്കേറ്റു. സിരുഗുണ്‍ട്ര എസ്‌ററ്റില്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്.

വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ദേഹത്ത് വേറെയും പരിക്കുകളുണ്ട്.

അസം സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകനാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. കുട്ടി മലക്കപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top