മൂന്നാര്‍ ഡബിള്‍ ഡക്കര്‍ ബസിലെ ടിക്കറ്റ് തട്ടിപ്പ് ;കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

മൂന്നാര്‍: മൂന്നാര്‍ ഡബിള്‍ ഡക്കര്‍ ബസില്‍ ടിക്കറ്റ് നല്‍കാതെ പണം വാങ്ങിയതിന് വിജിലന്‍സ് പിടികൂടിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മൂന്നാറില്‍ നിന്നും ചിന്നക്കനാലിലേക്കുള്ള യാത്രയ്ക്കിടെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പ്രിന്‍സ് ചാക്കോയാണ് പിടിയിലായത്.

യാത്രക്കാരനില്‍ നിന്നും ടിക്കറ്റ് തുകയായ 400 രൂപ വാങ്ങിയ പ്രിന്‍സ് ചാക്കോ ടിക്കറ്റ് നല്‍കാതെ പോവുകയായിരുന്നു. ഔദ്യോഗിക വേഷത്തിലല്ലാതെ മിന്നല്‍ പരിശോധന നടത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു.

പലവട്ടം പരാതി ഉയര്‍ന്നിരുന്നതിനെത്തുടര്‍ന്ന് ഇയാള്‍
നിരീക്ഷണത്തിലായിരുന്നു. പ്രിന്‍സ് ചാക്കോക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top