
കുവൈറ്റ് : കുവൈത്തില്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, കെ-നെറ്റ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് പേയ്‌മെന്റ് മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് അധിക ഫീസുകളോ കമ്മീഷനുകളോ ഈടാക്കുന്നത് കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് കര്‍ശനമായി നിരോധിച്ചു. ഉപഭോക്താക്കളുടെ പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഉപഭോക്ത്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന നടപടി.
പ്രാദേശിക ബാങ്കുകള്‍, ഇലക്ട്രോണിക് പേയ്‌മെന്റ് സേവന ദാതാക്കള്‍, ഇ-മണി സേവന ദാതാക്കള്‍ എന്നിവര്‍ക്കാണ് സെന്‍ട്രല്‍ ബാങ്ക് ഇതുസംബന്ധിച്ച കര്‍ശന നിര്‍ദേശം നല്‍കിയത്. പോയിന്റ്-ഓഫ്-സെയില്‍ ഉപകരണങ്ങള്‍ വഴിയോ ഇലക്ട്രോണിക് പേയ്‌മെന്റ് ഗേറ്റ്വേകള്‍ വഴിയോ പണം നല്‍കുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കുന്നുവെന്ന വ്യാപകമായ പരാതികളെ തുടര്‍ന്നാണ് ഈ ഇടപെടല്‍.
ഡിജിറ്റല്‍ ഇടപാടുകളിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക ഇടപാടുകളില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സെന്‍ട്രല്‍ ബാങ്ക് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ സേവനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളുണ്ടാകുമെന്ന് സി.ബി.കെ. മുന്നറിയിപ്പ് നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




