
പരപ്പനങ്ങാടി : വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 10 കുപ്പി മാഹി മദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് അറസ്റ്റിലായി. ഛത്തീസ്ഗഡ് സംസ്ഥാനത്തെ ബസ്തര്‍ ജില്ലയില്‍ ജഗതല്‍പൂര്‍ താലൂക്കില്‍ ബില്ലോരി സ്വദേശി സദാശിവോ ബഗേല്‍ (31) എന്നയാളെയാണ് തിരൂരങ്ങാടി സര്‍ക്കിള്‍ ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി കെ സൂരജ് അറസ്റ്റ് ചെയ്തത് .
വരുംദിവസങ്ങളില്‍ ഡ്രൈ ഡേ ആയതിനാല്‍ മാഹിയില്‍ നിന്നും മറ്റും ട്രെയിന്‍ മദ്യം വില്‍പ്പനക്കായി കടത്തിക്കൊണ്ടുവരുന്നുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരവിന്ദന്‍, പ്രിവന്റീവ് ഓഫീസര്‍ ദിലീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് സാഹില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പരിശോധന നടന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



