Section

malabari-logo-mobile

ടിക്കറ്റ് ബുക്കിങ്, ട്രാക്കിങ് എല്ലാം ഇനി ഒരിടത്ത് , വരുന്നു സൂപ്പർ ആപ്പ്!

HIGHLIGHTS : Ticket booking and tracking all come in one place super app!

ട്രെയിൻ യാത്രയിലെ പലവിധ ആവശ്യങ്ങൾക്കായി റെയില്‍വേ പുറത്തിറക്കിയ ആപ്പുകളും സ്വകാര്യ ആപ്പുകളും ഫോണിൽ നിന്ന് ഇനി ഉടനെതന്നെ ഡിലീറ്റ് ചെയ്യാം. ഇതിനെല്ലാം പകരമായി എല്ലാ സേവനങ്ങളും കിട്ടുന്ന ഒരുസൂപ്പർ ആപ്പ്പുറത്തിറക്കാൻ ഒരുങ്ങുകയാണ് റെയിൽവേയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട് അനുസരിച്ച് നിലവിൽ ഒരു ഡസനിലധികം മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ വാഗ്ദാനം ചെയ്യുന്നടിക്കറ്റിംഗ്, ട്രെയിൻ ട്രാക്കിംഗ്, മറ്റ് സേവനങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന ഒരു സൂപ്പർ ആപ്പ് പുറത്തിറക്കാനാണ് റെയില്‍വേയുടെ ലക്ഷ്യം. എല്ലാ സൗകര്യങ്ങളും സേവനങ്ങളും ഒറ്റ ആപ്പിൽ കൊണ്ടുവരികയാണ് ഉദ്ദേശിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നല്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.ഇൻഫർമേഷൻ ടെക്നോളജി (ഐടി) സംവിധാനങ്ങളുടെ ഉത്തരവാദിത്തമുള്ള റെയിൽവേ മന്ത്രാലയത്തിന്റെ വിഭാഗമായ സെന്റര്‍ ഫോര്‍ റെയില്‍വേഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (CRIS)നാണ് സൂപ്പർ ആപ്പ് വികസിപ്പിക്കാനുള്ള ചുമതല. ഇതോടെ റെയിൽ മദാദ്(പരാതികൾക്കും നിർദ്ദേശങ്ങൾക്കും), UTS (അൺ റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റുകൾ ബുക്കിംഗ്), യാത്രക്കാർക്കുള്ള ദേശീയ ട്രെയിൻ അന്വേഷണ സംവിധാനം (ട്രെയിൻ സ്റ്റാറ്റസ്) എന്നി സൗകര്യങ്ങളെല്ലാം ഒറ്റആപ്പിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. ഇത് കൂടാതെ ഐആർസിടിസി സേവനങ്ങൾ ആയ റെയില്‍ കണക്റ്റ്(ടിക്കറ്റ് ബുക്കിംഗ് ആന്‍ഡ് കാന്‍സലേഷന്‍), കാറ്ററിംഗ്, വിമാന ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങളും ഇതിൽ ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്.

sameeksha-malabarinews

പോർട്ട് റീഡ് (റേഡിയോ ടാഗുകൾ വായിക്കുകയും എഴുതുകയും ചെയ്യുന്നു), സതാർക്ക് (പരിശോധനാറിപ്പോർട്ടുകൾ നടത്തുന്നു), ടിഎംഎസ്നിരീക്ഷൻ (ജിയോലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ട്രാക്ക്അസറ്റുകൾ പരിശോധിക്കുന്നു) കൂടാതെ ഐആർസിടിസി റെയിൽ കണക്ട് (ട്രെയിൻ ടിക്കറ്റ് ബുക്കിംഗുംറദ്ദാക്കലും), ഐആർസിടിസി ഉൾപ്പെടെയുള്ള മറ്റൊരു കൂട്ടം ആപ്പുകളും കാറ്ററിങ് ഫൂഡ് ഓൺ ട്രാക്ക് (ട്രെയിൻസീറ്റിലേക്ക് ഭക്ഷണം എത്തിക്കുന്നു), ഐആർസിടിസി എയർ (ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ്) എന്നിവയും സൂപ്പർആപ്പിന് കീഴിൽ കൊണ്ടുവരാമെന്നും എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.

100 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഐആർസിടിസി റെയിൽ കണക്ട് ആപ്പാണ് റെയിൽവേയുടെഏറ്റവും ജനപ്രിയ ആപ്പ്. റിസർവ്ഡ് വിഭാഗത്തിലുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാനാണ് ഇതുപയോഗിക്കുന്നത്. മറ്റൊന്ന് യുടിഎസ് ആപ്പ് ആണ്. അൺറിസര‍്വ്ഡ് ട്രെയിൻ ടിക്കറ്റുകള്‍, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, സീസൺടിക്കറ്റുകള് തുടങ്ങിയവ ബുക്ക് ചെയ്യാനാണ് ഇതുപയോഗിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!