തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തുതീര്‍പ്പായില്ല;വിചാരണ തുടങ്ങി

മനാമ: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തുതീര്‍പ്പായില്ല. അജ്മാന്‍ പ്രോസിക്യൂട്ടറുടെ മധ്യസ്ഥതയില്‍ നടന്ന ആദ്യഘട്ട ശ്രമം പാരാജയപ്പെടുകയായിരുന്നു. പരാതിക്കാരനായ നാസില്‍ ആവശ്യപ്പെട്ട തുക സ്വീകാര്യമല്ലെന്നും തുഷാറും നല്‍കാമെന്ന് പറഞ്ഞ തുക അപര്യാപ്തമാണെന്ന് നാസിലും വ്യക്തമാക്കിയതോടെയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച വഴിമുട്ടിയത്. തിങ്കളാഴ്ച അജ്മാന്‍ കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങി.

തുഷാര്‍ വെള്ളാപ്പള്ളിയും നാസില്‍ അബ്ദുള്ളയും കോടതിയില്‍ ഹാജരായി.

രണ്ടുദിവസത്തിന് ശേഷം ഇരുവരെയും വീണ്ടും വിളിക്കുമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചതായാണ് വിവരം. അതെസമയം കേടതിക്ക് പുറത്ത് ഇരുവരുടെയും ബിസിന്‌സ് സുഹൃത്തുക്കള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തുന്നുണ്ട്.

Related Articles