Section

malabari-logo-mobile

മാവോയിസ്റ്റ് സാനിദ്ധ്യം; പുതുപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് ഇറങ്ങി

HIGHLIGHTS : കോഴിക്കോട്:പുതുപ്പാടിയിൽ ഇന്നലെ രാത്രി മാവോയിസ്റ്റ്കൾ എത്തിയ പ്രദേശത്ത് പോലീസും തണ്ടർബോൾട്ടും പരിശോധന നടത്തുന്നു. കണ്ണപ്പൻ കുണ്ട്  മട്ടികുന്ന്പരപ്പ...

കോഴിക്കോട്:പുതുപ്പാടിയിൽ ഇന്നലെ രാത്രി മാവോയിസ്റ്റ്കൾ എത്തിയ പ്രദേശത്ത് പോലീസും തണ്ടർബോൾട്ടും പരിശോധന നടത്തുന്നു. കണ്ണപ്പൻ കുണ്ട്  മട്ടികുന്ന്പരപ്പൻപാറയിലാണ് പരിശോധന. വനാതിർത്തിയിയോട് ചേർന്നുള്ള ഇവിടെ ആൾ താമസം ഇല്ലാത്ത വീടുകൾ ഉൾപ്പെടെ പരിശോധിക്കും

പറപ്പാൻപാറ  ജിൽസ് സ്കറിയയുടെ വീട്ടിലാണ് ഇന്നലെ രാത്രി എട്ടുമണിയോടെ നാലംഗ മാവോയിസ്റ്റുകൾ എത്തിയത്. ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്ന് ഭീഷണി പ്പെടുത്തിയതായി പറയപ്പെടുന്നു. തുടർന്ന് ഭക്ഷണം പാകം ചെയ്ത് നൽകി. പത്തരയോടെ ആണ് മടങ്ങിയത്.

sameeksha-malabarinews

. മാവോയിസ്റ്റുകൾ എത്തിയ വിവരം നാട്ടുകാർ താമരശ്ശേരി പോലീസിനെ അറിയിച്ചെങ്കിലും മാവോയിസ്റ്റുകളെ നേരിടാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള തണ്ടർബോൾട്ട് സംഘവും താമരശ്ശേരി ഇൻസ്‌പെക്ടർ ടി എ അഗസ്റ്റിന്റെ നേതൃത്വതിലുള്ള പോലീസും പ്രദേശത്തേക്ക് പുറപ്പെട്ടെങ്കിലും പ്രതികൂല സാഹചര്യത്തിൽ  പരിശോധന നടത്താൻ
കഴിഞ്ഞില്ല. മൂന്ന് മാസത്തിനിടെ പത്തിലേറെ തവണയാണ് മാവോയിസ്റ്റ് സംഘം കണ്ണപ്പൻകുണ്ട് പ്രദേശത്ത് എത്തിയത്. എന്നാൽ മാവോയിസ്റ്റ് സംഘം സ്ഥലത്തുള്ളപ്പോൾ പോലീസ് വിവരം അറിയുന്നത് ആദ്യമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!