ഫെതായ് ചുഴലിക്കാറ്റ് ആന്ധ്രായിലേക്ക്; കനത്ത മഴ;മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തിരുവന്നതപുരം:ഫെതായ് ചുഴലിക്കാറ്റ് ആന്ധ്രയിലേക്ക് നീങ്ങുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് ഉച്ചയോടെയാണ് ആന്ധ്രയുടെ വടക്കുകിഴക്ക് ഭാഗത്തെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 80 മുതല്‍ 90 മീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട്, ആന്ധ്ര, ഒറീസ തീരങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ചുഴലിക്കാറ്റിന്റെ കേന്ദ്രം ചെന്നൈക്ക് 380 കിലോമീറ്ററും മച്ചിലിപട്ടണത്തിന് 480 കിലോമീറ്റര്‍ തെക്കുമാണ്.

ചുഴലിക്കാറ്റ് കരകയറിയാല്‍ ശക്തികുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

Share news
error: Content is protected !!
Scroll to Top