കെവി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ കെ വി തോമസിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആണ് കെവി തോമസിനെ പുറത്താക്കിയതായി അറിയിച്ചത്. .

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കെ വി തോമസ് പങ്കെടുത്തതിന് പിന്നാലെയാണിത്. എഐസിസിയുടെ അനുമതിയോടെയാണ് കെവി തോമസിനെതിരെയുള്ള നടപടിയെന്ന് സുധാകരന്‍ പറഞ്ഞു.

നേരത്തെ കണ്ണൂരില്‍ നടന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ കെപിസിസിയുടെ വിലക്ക് ലംഘിച്ച് കെവി തോമസ് പങ്കെടുത്തിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top