ശുചിമുറി മാലിന്യം ഓടയില്‍ തള്ളി; പ്രതികളും വാഹനവും പിടിയില്‍

കുന്നമംഗലം : കുന്നമംഗലം കോട്ടംപറമ്പ് ചേരി ഞ്ചാല്‍ റോഡിലെ മനത്താനത്ത് താഴം ബസ് സ്റ്റോപ്പിന് സമീപം ഓവുചാലിലേക്ക് ശുചിമുറി മാലി ന്യം ഒഴുക്കിയ പുതുക്കുടി രാമനാ ട്ടുകര അജ്മല്‍ (26), ഫറോക്ക് മേലെ ഇടക്കാട്ടില്‍ കുന്നത്തുമൊ ട്ടയിലെ അബ്ദുല്‍ മനാഫ് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനവും കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊടുവള്ളിയില്‍ നിന്ന് കൊണ്ടുവ ന്ന മാലിന്യം ഒഴുക്കുമ്പോഴാണ് പി ടിയിലായത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് ശുചിമുറി മാലിന്യം വണ്ടി യില്‍ കയറ്റി ആളില്ലാത്ത പ്രദേശ ങ്ങളില്‍ ഒഴുക്കിവിടുകയാണ് ഇവ
രുടെ പതിവ്. കുന്നമംഗലം എസ്‌ഐ ടി കെ ഉമ്മര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബി ജു, സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ എന്നിവരുടെ നേതൃത്വത്തി ലാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top