സണ്ണി ലിയോണി മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതയായി

HIGHLIGHTS : Sunny Leone is married again

ബോളിവുഡ് താരം സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും വീണ്ടും വിവാഹിതരായി. 13 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യത്തിന് ശേഷമാണ് മൂന്ന് മക്കളെയും സാക്ഷിയാക്കി വീണ്ടും വിവാഹിതരായിരിക്കുന്നത്.

മാലിദ്വീപില്‍ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

sameeksha-malabarinews

”ദൈവത്തിന്റേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും മുന്നില്‍വെച്ചായിരുന്നു ഞങ്ങളുടെ ആദ്യവിവാഹം. എന്നാല്‍ ഇത്തവണ ഞങ്ങള്‍ അഞ്ച് പേര്‍ മാത്രം. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് സ്‌നേഹവും സമയവും. എന്നും നിങ്ങള്‍ എന്റെ ജീവിതത്തിലെ പ്രണയമായി നിലനില്‍ക്കും” എന്നും പങ്കുവെച്ച വിവാഹ ചിത്രങ്ങള്‍ക്കൊപ്പം സണ്ണി ലിയോണി കുറിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 31 ആണ് മാലിദ്വീപില്‍ വെച്ച് ചടങ്ങുകള്‍ നടന്നത്. വെള്ളനിറത്തിലുള്ള കസ്റ്റം മെയ്ഡ് ഗൗണ്‍ ധരിച്ച് സുന്ദരിയായാണ് സണ്ണി ചടങ്ങില്‍ പങ്കെടുത്തത്. 2011 ലാണ് ഡാനിയല്‍ വെബറും സണ്ണി ലിയോണിയും വിവാഹിതരായത്. നിഷ,നേഹ,അഷര്‍ എന്നിവരാണ് ഇവരുടെ മക്കള്‍.

 

View this post on Instagram

 

A post shared by Sunny Leone (@sunnyleone)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!