ആഘോഷങ്ങളില്‍ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കണം: കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍

HIGHLIGHTS : Other states should emulate Kerala in celebrations: Union Minister Manohar Lal Khattar

തിരുവനന്തപുരം: ഉത്സവങ്ങള്‍ ആഘോഷിക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കണമെന്ന് ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ പറഞ്ഞു. ഓണാഘോഷത്തെ മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കണം. ഹരിതചട്ടങ്ങള്‍ പാലിച്ച് എന്നാല്‍ പാരമ്പര്യം ചോര്‍ന്നുപോകാതെയുമാണ് കേരളം ഓണം ആഘോഷിച്ചത്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ശുചിത്വ മിഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. സ്വച്ഛ് ദിവാലി, ശുഭ് ദിവാലി ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മീറ്റിങ്ങിലായിരുന്നു കേന്ദ്രമന്ത്രി കേരളത്തെ പ്രകീര്‍ത്തിച്ചത്.

പൂക്കളെ ഉപേക്ഷിച്ച് പ്ലാസ്റ്റിക് പൂക്കളം തേടിപ്പോകുന്നവരെ ഹരിതചട്ടം പാലിക്കുന്നതിനായി ഒരുക്കിയെടുത്തത് വലിയ ശ്രമപ്പെട്ട ജോലിയായിരുന്നെന്നും ജനം അത് മനസിലാക്കി പ്രവര്‍ത്തിച്ചതായും ശുചിത്വമിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ യു.വി ജോസ് (റിട്ട ഐഎഎസ്) പ്രതികരിച്ചു. സ്വച്ഛതാ ഹി സേവാ 2024 ക്യാമ്പയിന്റെ ഭാഗമായി ശുചിത്വമിഷന്‍ വിപുലമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തില്‍ നടപ്പിലാക്കിയത്. സമൂഹമാധ്യമങ്ങളില്‍ കൂടി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിനുമുള്ള പോസ്റ്ററുകളും വീഡിയോകളും പങ്കുവെച്ചു. എന്‍ഫോഴ്‌സ്മന്റ് സ്‌ക്വാഡ് 14 ജില്ലകളിലും പരിശോധന നടത്തി. നിരന്തര പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് മാലിന്യമുക്ത ഓണാഘോഷം നടത്താനായതെന്നും യു.വി ജോസ് പറഞ്ഞു.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!