കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് എക്‌സൈസ് പിടിയില്‍

HIGHLIGHTS : Excise arrests young man with ganja

പരപ്പനങ്ങാടി :കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് അറസ്റ്റില്‍. 1.135കി ഗ്രാം കഞ്ചാവുമായി ബീഹാര്‍ സ്വദേശിയായ രാജ് ഉദ്ധീന്‍(34)നെയാണ് പരപ്പനങ്ങാടി എക്‌സ്സൈസ് റൈഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത്.

പരപ്പനങ്ങാടിയിലും ചേളാരിയിലും സമീപ പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികള്‍ വന്‍തോതില്‍ കഞ്ചാവ് വില്പന നടത്തുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകളായി നടത്തിയ നിരീക്ഷണത്തിലാണ് ബീഹാര്‍ സ്വദേശിയായ രാജ് ഉദ്ധീന്‍ എക്‌സ്സൈസിന്റെ പിടിയിലായത്.ചേളാരിയില്‍ വെച്ച് ഇന്നലെ രാത്രി 8.30 ഓടെയാണ് പ്രതിയെ പിടികൂടിയത്.

sameeksha-malabarinews

അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായും പരിശോധനകള്‍ തുടരുമെന്നും പരപ്പനങ്ങാടി എക്‌സ്സൈസ്ഇന്‍സ്പെക്ടര്‍ കെ ടി ഷനൂജ് പറഞ്ഞു. അസി :എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ്, പ്രിവെന്റീവ് ഓഫീസര്‍ കെ പ്രദീപ് കുമാര്‍, വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ പി എം ലിഷ,സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ എം എം ദിദിന്‍, അരുണ്‍ പാറോല്‍, ഷിഹാബുദീന്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!