തിരൂരങ്ങാടി : പൊതു സ്ഥലത്ത് ഇരുട്ടിന്റെ മറവില്‍ നിരന്തരം മാലിന്യം നിക്ഷേപിക്കുന്നതു മായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരൂരങ്ങാടി നഗരസഭ ആരോഗ്യ ജീവനക്കാര്‍ രാത്രിയില്‍ കാവലിരുന്ന് വാഹനമടക്കം പിടികൂടിയ സംഭവത്തില്‍ ചെമ്മാട് സീഗോ ബേക്കറി ഉടമക്ക് 50,000 രൂപ പിഴ ഒടുക്കേണ്ടി വന്നു.
സ്ഥാപനം അടച്ചു പൂട്ടാതിരിക്കാന്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് നഗരസഭ സ്ഥാപനത്തിന് നോട്ടിസ് നല്‍കിയിരുന്നു. ഇതിനടിസ്ഥാനത്തില്‍ കടയുടമ മാപ്പപേക്ഷ നല്‍കിയെങ്കിലും 50,000 രൂപ പിഴയടക്കാനും മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കി നഗരസഭക്ക് റിപ്പോര്‍ട്ട് ചെയ്യാനുംആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വീണ്ടും നോട്ടിസ് നല്‍കിയിരുന്നു. ആയതിനാലാണ് 50,000 രൂപ നഗരസഭ പിഴ അടവാക്കിയും ജൈവ മാലിന്യ സംസ്‌കരണത്തിന്ബയോഗ്യാസ് പ്ലാന്റ്സ്ഥാപിച്ചതായും പ്ലാസ്റ്റിക് മാലിന്യം ഹരിത കര്‍മ്മ സേനക്ക് കൈമാറുമെന്ന ഉറപ്പിന്മേലും പിടിച്ചെടുത്ത സ്‌കൂട്ടര്‍ വിട്ട് നല്‍കി കേസ്സ് അവസാനിപ്പിച്ചത്.
മാലിന്യങ്ങള്‍ പൊതു സ്ഥലത്ത് തള്ളുന്നവര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അതില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നും നഗരസഭ അധികൃതര്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യ ചെയര്‍മാന്‍, നഗരസഭ സെക്രട്ടറി, ഹെല്‍ത്ത് സുപ്രര്‍ വൈസര്‍ എന്നിവര്‍ പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




