വിവാദ പരാമര്‍ശം;കൗണ്‍സിലര്‍ അസീസ് കൂളത്തിനോട് വിശദീകരണം ചോദിക്കും

പരപ്പനങ്ങാടി മുനിസിപ്പല്‍ ഇരുപതാം ഡിവിഷന്‍ കൗണ്‍സിലര്‍ അബ്ദുല്‍ അസീസ് കൂളത്തിന്റെ വാട്ട്‌സപ്പ് വോയിസുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കൗണ്‍സിലറോട് വിശദീകരണം ചോദിക്കുന്നതിന് പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റി തീരുമാനിച്ചു.

പ്രസിഡണ്ട് അലി തെക്കേപാട്ട് അധ്യക്ഷത വഹിച്ചു. എസ്. ടി. യു ദേശീയ സെക്രട്ടറി ഉമ്മര്‍ ഒട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു. ഇതിന്റെ പേരില്‍ നാട്ടില്‍ സാമുദായിക ധ്രുവീകരണം ഉണ്ടാക്കും വിധം വിഷയത്തെ രാഷ്ട്രീയമായി ഉപയോഗപെടുത്തുന്ന സി.പി.ഐ.എമ്മിന്റെ നിലപാട് നാട്ടില്‍ നിലവിലുള്ള സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുവെന്നും
യോഗം അഭിപ്രായപ്പെട്ടു .

വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍അസീസ് കുളത്ത് രാജിവെക്കണമെന്ന ആവിശ്യം മുസ്ലീം ലീഗ് അണികളില്‍ തന്നെ ശക്തമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ലീഗ് അനുകൂല ഗ്രൂപ്പുകള്‍ നിന്നും പുറത്ത് വരുന്നുണ്ട്

യോഗത്തില്‍ കെ.സൈതലവി,കെ.കെ മുസ്തഫ തങ്ങള്‍,എച്ച്. ഹനീഫ, പി .അലി അക്ബര്‍, സിദ്ധീഖ് അമ്മാറമ്പത്ത് , പി.വി കുഞ്ഞിമരക്കാര്‍, സി.അബൂബക്കര്‍ ഹാജി, പി. വി ഹാഫിസ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

സി. അബ്ദുറഹിമാന്‍ കുട്ടി സ്വാഗതവും നവാസ് ചിറമംഗലം നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top