തിരൂരങ്ങാടി :അമിതവേഗതയില്‍ എത്തിയ ബസ് കാറിലിടിച്ചു. ദേശീയപാത കാച്ചടിയിലാണ് സംഭവം. ഇന്ന് രാവിലെ 9 . 30നാണ് അപകടം നടന്നത്.
തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ശാസ്ത എന്ന ബസ്സാണ് വള്ളിക്കുന്ന് നിന്ന് എടരിക്കോട് സ്‌കൂളിലേക്ക് പോകുന്ന അധ്യാപകന്റെ കാറില്‍ ഇടിച്ചത്. ആളപായമില്ല. ബസ് അമിത വേഗതയില്‍ മറ്റു വാഹനങ്ങളെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നത് എന്ന് നാട്ടുകാര്‍ പറഞ്ഞു.
ഈ ബസ് സ്ഥിരമായി അമിത വേഗതയിലാണ് റോഡിലൂടെ ഓടുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




