തേഞ്ഞിപ്പലം: ഗവേഷക വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയതിന് കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ അധ്യാപകനെതിരെ കേസ്, മനഃശാസ്ത്ര പഠനവിഭാഗത്തിലെ അധ്യാപകനായിരുന്ന ഡോ. ടി ശശിധരനെതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്.
രണ്ട് മാസങ്ങള്‍ക്കുമുമ്പാണ് സംഭവം. ഗവേഷണ വിഷയത്തിലെ സംശയങ്ങള്‍ തീര്‍ക്കുന്നതിനായി അധ്യാപകന്റെ വീട്ടിലെത്തിയ രണ്ട് വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്നാണ് പരാതി.
വിദ്യാര്‍ഥിനികള്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതി തേഞ്ഞിപ്പലം പൊലീസിന് കൈമാറുകയായിരുന്നു. ശശിധരന്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




