വ്യാജപോലീസ് ചമഞ്ഞ് 11.40 ലക്ഷം രൂപയും മോട്ടോര്‍ സൈക്കിളും കവര്‍ന്ന തൃശ്ശൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

തേഞ്ഞിപ്പലം: ദേശീയപാതയില്‍ പാണമ്പ്രയില്‍ വ്യാജപോലീസ് ചമഞ്ഞ് 11.40 ലക്ഷം രൂപയും മോട്ടോര്‍ സൈക്കിളും കവര്‍ന്ന രണ്ടുപേര്‍ തേഞ്ഞിപ്പലം പോലീസിന്റെ പിടിയില്‍.

തൃശ്ശൂര്‍ ഇരിങ്ങാലക്കുട കോമ്പാറ സ്വദേശികളായ നടുവളപ്പില്‍ വീട്ടില്‍ എന്‍ എസ് ശ്രേയസ് (24), ചെറുപറമ്പില്‍ വീട്ടില്‍ മിഥുന്‍ മോഹന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂര്‍ കാട്ടൂരില്‍നിന്നാണ് തൃശൂര്‍ ഷാഡോ പോലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടിയത്.

നവംബര്‍ 30നാണ് ചെലേമ്പ്ര പൈങ്ങോട്ടൂര്‍ സ്വദേശിയില്‍നിന്നും പണം തട്ടിയത്. ബൈക്കിന്റെ ഫ്യുവല്‍ ടാങ്ക് കവറില്‍ സൂക്ഷിച്ചിരുന്ന പണം കാറില്‍ വന്ന പ്രതികള്‍ ‘പോലീസ് ആണ് ‘ എന്ന് പറഞ്ഞു തട്ടുകയായിരുന്നു. തേഞ്ഞിപ്പലം പോലീസും കൊണ്ടോട്ടി ആന്റി നാര്‍ക്കോട്ടിക് ടീമും ചേര്‍ന്ന നടത്തിയ പരിശോധനയിലാണ് പ്രതികളെയും കാറും പിടികൂടിയത്. തേഞ്ഞിപ്പലം ഇന്‍സ്പെക്ടര്‍ എന്‍ ബി ഷൈജു, സബ് ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍. ഡാന്‍സഫ് അംഗം എസ്‌ഐ സത്യനാഥ് മനാട്ട്, ശശി കുണ്ടറക്കാട്, കെ അബ്ദുള്‍ അസീസ്, എം ഉണ്ണികൃഷ്ണന്‍, സഞ്ജീവ്, എന്നിവരും എഎസ്‌ഐ വി പി രവീന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ റഫീഖ് മഞ്ഞരോടന്‍ എന്നിവരടങ്ങുന്നതായിരുന്നു അന്വേഷക സംഘം.

 

Share news
error: Content is protected !!
Scroll to Top