തൃശൂര്‍: തൃശൂരില്‍ ശക്തന്‍ സ്റ്റാന്‍ഡിനു സമീപം പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ അഞ്ചുകടകള്‍ കത്തിനശിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്.
ഇലക്ട്രിക്ക് കമ്പികള്‍ തമ്മില്‍ കൂട്ടിമുട്ടിയപ്പോള്‍ ഉണ്ടായ തീപ്പൊരി ചപ്പുചവറുകളില്‍ വീണ് തീപിടിക്കുകയും ഇത് മാര്‍ക്കറ്റിന് സമീപത്ത് കൂട്ടിയിട്ടിരുന്ന ടയറുകളില്‍ പടര്‍ന്നു പിടിച്ചാണ് വന്‍ തീപിടുത്തമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് എട്ടോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ഇവിടെ എത്തി തീയണക്കുകയാണ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. പഴയ ബൈക്കുകളും സ്‌പെയര്‍ പാര്‍ട്‌സുകളും വില്‍പ്പന നടത്തുന്ന 120 ഓളം കടകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.




