HIGHLIGHTS : തൃശൂര്‍: ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ച നിലിയില്‍ കണ്ടെത്തി. ഭാര്യയേയും മക്കളേയും കഴുത്തറുത്ത് കൊന്ന് ഗൃഹനാഥന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് ...
തൃശൂര്‍: ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ച നിലിയില്‍ കണ്ടെത്തി. ഭാര്യയേയും മക്കളേയും കഴുത്തറുത്ത് കൊന്ന് ഗൃഹനാഥന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. കേച്ചേരി ആനങ്ങാടി ജനശക്തി റോഡില്‍ മുള്ളന്‍കുഴിയില്‍ ജോണി ജോസഫ് (48), ഭാര്യ സോമ (35) മക്കളായ ആഷ്ലി ജോണ്‍ (11), ആന്‍സണ്‍ ജോണ്‍ (9), ആന്‍മേരി (7) എന്നിവരാണ് മരിച്ചത്. കേച്ചേരി സെന്ററിലെ സ്റ്റേഷനറി വ്യാപാരിയാണ് ജോണി.
വെള്ളിയാഴ്ച കട തുറന്നിരുന്നില്ല. സുഹൃത്ത് രാത്രി എട്ടോടെ വീട്ടിലെത്തി വാതിലിനിടയിലൂടെ നോക്കിയപ്പോള്‍ മുറിയില്‍ രക്തമൊഴുകുന്നത് കണ്ടു. ഇതേത്തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് കിടപ്പുമുറിയില്‍ അഞ്ചുപേരേയും മരിച്ച നിലയില്‍ കണ്ടത്.
ഡിവൈഎസ്പി വിശ്വംഭരന്‍, സിഐ രാജേഷ് കെ മേനോന്‍, എസ്ഐ പി പി ഫര്‍ഷാദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി.