നടി ഇന്ന് മാധ്യമങ്ങളെ കാണില്ല;തിരിച്ചറിയല്‍ പരേഡ് മാറ്റില്ല

കൊച്ചി: പോലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് നരത്തെ മാധ്യങ്ങളെ കാണുമെന്ന തീരുമാനം നടി മാറ്റി. അവര്‍ ഇന്ന് മാധ്യമങ്ങളെ കാണില്ല. എന്നാല്‍ പിന്നീട് മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോര്‍ട്ട്. അത് എന്നാണെന്ന കാര്യം വ്യക്തമല്ല.

അതെസമയം കേസില്‍ റിമാന്റ് ചെയ്ത പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. ആദ്യം അറസ്റ്റിലായ മാര്‍ട്ടിന്‍ , സലീം , പ്രദീപ്‌ ,മണികണ്ഠന്‍ എന്നീ നാല് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ആണ് ഇന്ന് നടക്കുക .കാക്കനാട് ജയിലില്‍ വൈകിട്ട് മൂന്നിനാണ് തിരിച്ചറിയല്‍ പരേഡ്. പ്രതികള്‍ വലിച്ചെറിഞ്ഞു എന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ അടക്കമുള്ള തെളിവുകള്‍ ഇനിയും കണ്ടെടുക്കേണ്ടതുണ്ട്.

പ്രതികള്‍ക്കായുള്ള പൊലീസിന്റെ കസ്റ്റഡിയപേക്ഷ ഇന്ന് പരിഗണിക്കും.

Share news
error: Content is protected !!
Scroll to Top