ആനന്ദ് ശ്രീബാല’യുടെ ത്രില്ലിംഗ് ടീസര്‍ പുറത്തിറങ്ങി

HIGHLIGHTS : Thrilling teaser of Anand Sribala released

മാളികപ്പുറം,2018 എന്നി ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന പുതിയ ചിത്രമാണ് ‘ആനന്ദ് ശ്രീബാല ‘. അര്‍ജുന്‍ അശോകനും അപര്‍ണ്ണ ദാസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു വിനയ്. സംവിധായകന്‍ വിനയന്റെ മകനും സിനിമാ താരവുമാണ് വിഷ്ണു വിനയ്. മാളികപ്പുറം എന്ന മെഗാ ഹിറ്റിനു തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് രചന നിര്‍വഹിക്കുന്നത്.

കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയ വേണു, നീതാ പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റീലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ത്രില്ലിംഗ് ഘടകങ്ങള്‍ നിറഞ്ഞ പ്രോമോയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.

sameeksha-malabarinews

സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, മാളവിക മനോജ് എന്നിവരാണ് ചിത്രത്തില്‍ മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസുകളില്‍ കയറി കൂടിയ നടി സംഗീത, ഏറെ നാളുകള്‍ക്കു ശേഷം ഒരു മലയാളം സിനിമയില്‍ മുഴുനീള വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ആനന്ദ് ശ്രീബാലക്കുണ്ട്. രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്. വിഷ്ണു നാരായണന്‍ ചായാഗ്രഹണം നിര്‍വഹിക്കുന്നു. കിരണ്‍ ദാസാണ് എഡിറ്റര്‍. ലൈന്‍ പ്രൊഡ്യൂസഴ്‌സ്- ഗോപകുമാര്‍ ജി കെ, സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാജി പട്ടിക്കര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ബിനു ജി നായര്‍,പി ആര്‍ & മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ഡിസൈന്‍ – ഓള്‍ഡ് മോങ്ക്‌സ്, സ്റ്റീല്‍സ്- ലെബിസണ്‍ ഗോപി, ടീസര്‍ കട്ട്- അനന്ദു ഷെജി അജിത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!