
ഡ്രൈവര്‍ കം അറ്റന്‍ഡര്‍
മൃഗസംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ ബ്ലോക്കിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് യോഗ്യതയുള്ളവരും എല്‍.എം.വി ലൈസന്‍സ് ഉള്ളവരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 17ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ അറിയിച്ചു. നിയമനം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തേക്കോ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2734917.
മലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയത്തിന് പരിധിയില്‍ പ്രവര്‍ത്തിക്കു കോഡൂര്‍ വെസ്റ്റ് എ.എം.യു.പി. സ്‌കൂളില്‍ ഒഴിവുള്ള ജെ.എല്‍.ടി അറബിക് എല്‍.പി (പാര്‍ടൈം), എല്‍.പി.എസ്.ടി എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ 18ന് രാവിലെ 10.30 ന് മലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച്ചയക്ക് ഹാജരാകണം.
എം.ബി.ബി.എസ് ഡോക്ടര്‍, ടി.ബി ഹെല്‍ത്ത് വിസിറ്റര്‍
ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച 16 ന്
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ്സില്‍ ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി കൂടിക്കാഴ്ച ഒക്ടോബര്‍16 ന് രാവിലെ 10.30 ന് നടത്തുന്നു.
യോഗ്യത: ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ ഫാര്‍മസി ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം അല്ലെങ്കില്‍ ബിഫാം (ആയുര്‍വ്വേദ). വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ
തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495-2371486.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 19 ന് രാവിലെ 10 ന് നടക്കും. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഫിസിയോതെറാപ്പി ബിരുദമുള്ളവര്‍ക്ക് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
അസാപ്പ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് സൗകര്യം ഉറപ്പാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999704.



