തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചാവേറാക്രമണമുണ്ടാകുമെന്ന് ഊമക്കത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരന്ദ്രനാണ് കത്ത് ലഭിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഐബി റിപ്പോര്‍ട്ടിലും ഈ ഭീഷണി ചൂണ്ടിക്കാട്ടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എപ്രില്‍ 24, 25 തിയ്യതികളിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദര്‍ശിക്കുന്നത്. കൊച്ചിയില്‍ നടക്കുന്ന ബിജെപിയുടെ റാലിയിലും, യുവം പരിപാടിയിലും മോദി പങ്കെടുക്കുംം. കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.



