ഹംസ കടവത്ത്
മലപ്പുറം: ഇത്തവണ റമദാന്‍ മുപ്പത് ദിനങ്ങള്‍ പൂര്‍ത്തിയായതോടെ ശവ്വാലമ്പിളി ഈദുല്‍ ഫിത്തിറിനെ സ്വാഭാവികമായി വരവേറ്റു.
വിശ്വാസികളുടെ ഹൃദയം വിനയം കൊണ്ട് ധന്യമായ ആഘോഷമുഹൂര്‍ത്തത്തെ ചെറിയ പെരുന്നാളെന്നാണ് വിശേഷിപ്പിക്കുന്നത്. ശവ്വാലൊന്നിന്റെ സൂര്യോദയം തക്ബീര്‍ ധ്വനികളാല്‍ മുഖിരിതമായിരുന്നു. സൃഷ്ടാവാകുന്ന അതുല്യ ശക്തിയല്ലാതെ മറ്റൊന്നിനും പ്രാമുഖ്യമില്ലന്നും, പരമമായ സത്യവും പരിശുദ്ധമായ കാരുണ്യവുമായ ദൈവത്തെയല്ലാതെ മറ്റൊന്നിനെയും ആരാധിക്കുകയില്ലന്നും . സര്‍വത്ര സ്തുതികളും ആദ്യ അവസാന പരിമിതകള്‍ക്കതീതമായ സ്ത്ഥി സൃഷ്ടി സംഹാര പരിപാലന ശക്തിക്കൊന്നു മാത്രമെ സമര്‍പ്പിക്കു എന്നുള്ള പ്രതിജ്ഞയാണ് പെരുന്നാളുകളെ ആഹ്ലാദമുകിരിതമാക്കിയ തക്ബീര്‍ ധ്വനികളുടെ സന്ദേശം.
ഒരു മാസകാലത്തെ നീണ്ട പകലുകള്‍ സമ്മാനിച്ച പട്ടിണിയുടെ രാഷ്ട്രീയവും രാത്രിയുടെ അന്ത്യയാമങ്ങളിലൊഴുകിയ പ്രാര്‍ത്ഥന കണ്ണീരിന്റെ ആത്മീയതയും സമ്മാനിച്ച വിശുദ്ധ സുഗന്ധം നിറഞ്ഞൊഴുകിയ
ഈദു ഗാഹുകളും പള്ളികളും ചെറിയ പെരുന്നാളിനെ ഹൃദ്യമായി വരവേറ്റു.
സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ഈദുഗാഹുകള്‍ റമദാന്‍ സമ്മാനിച്ച ജീവിത വിശുദ്ധി നിലനിറുത്താനും ബഹുസ്വര സമൂഹത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാനും മത മാനവിക സൗഹൃദത്തിന്റെ സാക്ഷികളാവാനും ഖത്തീബുമാര്‍ വിശ്വാസികളോട് ആഹ്വാനം നല്‍കി. എം. എച്ച് കോയ ഹാജി ചെയര്‍മാനായ പരപ്പനങ്ങാടി ടൗണ്‍ ഈ ദ് ഗാഹിന് ഇമാം ഡോ. സാഫിര്‍ നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമിയുടെ ക്ഷണിതാക്കളായി ഈ ദ് ഗാഹ് നിരീക്ഷണത്തിനെത്തിയ അമുസ്ലിം പൊതു പ്രവര്‍ത്തകര്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി. പള്ളികള്‍ കേന്ദ്രീകരിച്ച് നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തിലും നൂറു കണക്കിന് വിശ്വാസികള്‍ പങ്കാളികളായി.
ഒരു മാസ കാലം പട്ടിണിയുടെ രുചിയറിഞ വിശ്വാസികള്‍ റമദാന്‍ പിന്നിട്ട ആദ്യ ദിനം തന്നെ ഫിത്‌റ് സക്കാത്ത് വിതരണം ചെയ്ത് ആരും പട്ടിണി കിടക്കരുതെന്ന സന്ദേശത്തിന്റെ ആദ്യപാഠം പൂര്‍ത്തിയാക്കിയാണ് പെരുന്നാള്‍ ആഘോഷത്തിലേക്കും പെരുന്നാള്‍ നമസ്‌കാരങ്ങളിലേക്കും ഈദ് ഗാഹിലേക്കും ഓടി എത്തിയത്.



