ഓലപ്പീടികയില്‍ നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചു; 15 പേര്‍ക്ക് പരിക്ക്

താനൂര്‍: ചാറ്റല്‍ മഴയില്‍ നിയന്ത്രണംവിട്ട ബസ് മതിലില്‍ ഇടിച്ച് 15 പേര്‍ക്കേറ്റു. സാരമായി പരിക്കേറ്റ മൂന്നു പേരെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പുലര്‍ച്ചെ 3.45 ഓടെയാണ് സംഭവം. തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്നും മൂകാംബിക ക്ഷേത്രദര്‍ശനം നടത്തി മടങ്ങിയ 40 ലധികം ആളുകള്‍ ഉള്ള ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഓലപ്പീടിക സ്വദേശി നെച്ചിക്കാട്ട് അശോകന്‍ എന്നയാളുടെ വീടിന്റെ മതിലാണ് ബസിടിച്ചു തകര്‍ന്നത്. കെഎസ്ആര്‍ടിസി അടക്കം പത്തിലധികം തവണയാണ് ഈ മതില്‍ തകര്‍ത്തത്. അപകടകരമായ ഓലപീടിക വളവില്‍ ഒരുമാസം ഏകദേശം 10ലധികം അപകടം നടക്കുന്നതായും, വേണ്ടത്ര സിഗ്‌നല്‍ സംവിധാനങ്ങള്‍ ഇവിടെ ഇല്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

സ്ഥലം എം.എല്‍.എയോടും വകുപ്പ് മന്ത്രിയോടും പരാതിപ്പെട്ടിട്ടും നടപടികള്‍ ഒന്നുമുണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top