കണ്ണൂരില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ച നിലയില്‍

കണ്ണൂര്‍: റിസോര്‍ട്ട് ഉടമയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാല്‍ ബെന്നിയാണ് മരിച്ചത്. കാഞ്ഞിരകൊല്ലിയിലെ അരുവി റിസോര്‍ട്ടിന്റെ ഉടമയാണ് ബെന്നി.

കൃഷിയിടത്തിലിറങ്ങിയ പന്നിയെ വെടിവെക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം പോയതായിരുന്നു ബെന്നി എന്നാണ് വിവരം. അബദത്തില്‍ നായാട്ടിനിടെ വെടി പൊട്ടിയതാണെന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന മൊഴി. ഇന്നലെ രാത്രിയാണ് സംഭവം.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top