തിരൂരങ്ങാടി : ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്കാണ് ഈദ് ആശംശകൾ കൈമാറേണ്ടതെന്ന് തിരൂരങ്ങാടി ഖാളി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി പറഞ്ഞു. തിരൂരങ്ങാടി വലിയ പള്ളിയിൽ ചെറിയ പെരുന്നാൾ നിസ്കാരത്തിന് നേതൃത്വം നൽകിയശേഷം വിശ്വാസികളെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ദുൽ ഫിത്വർ വലിയ സന്ദേശമാണ് നൽകുന്നത്.
ദരിദ്രരേയും അശരണരേയും ചേർത്തുപിടിക്കാൻ നാം തയ്യാറാവണം. അവരുടെ ദു: ഖങ്ങൾ അറിഞ്ഞ് അവ പരിഹരിച്ചു കൊടുക്കുകയും സമാധാനത്തി
ന്റെ വാക്കുകൾ ഉരിയാടുകയും ചെയ്യുന്നത് വലിയ പുണ്യമാണ്. ഒരു മാസക്കാലത്തെ വ്രതാനുഷ്ടാനത്തിലൂടെയും മറ്റു സൽകർമങ്ങളിലൂടെയും നേടിയെടുത്ത ആത്മ വിശുദ്ധി കാത്തുസൂക്ഷിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഖത്വീബ് അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി , മഹല്ല് സെക്രട്ടറി എം എൻ കുഞ്ഞി മുഹമ്മദ് ഹാജി സംബന്ധിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



