പരപ്പനങ്ങാടി ; പെരുന്നാൾ ദിനത്തിൽ പരപ്പനങ്ങാടിയിലെ മുസ്ലീം മത പണ്ഡിതനും, നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങുടെ അധ്യക്ഷനുമായ സയ്യിദ് ഹബീബ് ബുഖാരി തങ്ങളെ സന്ദർശിച് ബി.ജെ പി നേതാക്കൾ .
ബിജെപി തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ശ്രീരാഗ് മോഹന്റെ നേതൃത്വത്തിലുള്ള പ്രദേശികനേതാക്കളാണ് പരപ്പനങ്ങാടി വെളുത്തമണ്ണിൽ ജുമാ മസ്ജിദിൽ എത്തി സയ്യിദ് ഹബീബ് ബുഖാരി തങ്ങളോടൊപ്പം പെരുന്നാൾ ആഘോഷത്തിൽ പങ്കുചേർന്നത്. മസ്ജിദിൽ എത്തിയ ബി ജെ പി നേതാക്കളെ മധുരം നൽകി സ്വീകരിച്ചു.
സംഘത്തിൽ മുൻ അഡീ. ഗവൺമെന്റ് പ്ലീഡർ അബുബക്കർ ചെങ്ങാട്ട്, ന്യൂനപക്ഷമോർച്ച ജില്ലാ സെക്രട്ടറി റാഫി, ബി ജെ പി തിരൂരങ്ങാടി മണ്ഡലം ജന. സെക്രട്ടറിമാരായ തുളസിദാസ്, ബേബി സജിത്ത്, സെക്രട്ടറി ഷിബു kv, കൗൺസിലർ ജയദേവൻ, ഏരിയ സഹപ്രവർത്തകരായ പ്രസൂൺ, രജീഷ്, എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ് ഷൈജു കെ, സെക്രട്ടറി ഉണ്ണി കെ, എന്നിവർ പങ്കെടുത്തു ആശംസകൾ നേർന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



