തിരൂരങ്ങാടി :കക്കാട് ശ്രീ തൃപുരാന്തക ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഭൂമിയില്‍ തീ പിടുത്തം. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം.
പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് തീ പിടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്.ഉടന്‍ തന്നെ നാട്ടുകാര്‍ പരിസരത്തെ വീടുകളില്‍ നിന്ന് വെള്ളം ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും കടുത്ത വേനലില്‍ ഉണങ്ങിക്കിടക്കുന്ന പുല്‍ക്കൂട്ടങ്ങള്‍ക്കും, വീണുകിടക്കുന്ന മരങ്ങള്‍ക്കും തീപടരുകയായിരുന്നു.
തുടര്‍ന്ന് കൂരിയാട് വാട്ടര്‍ സര്‍വീസിന്റെ സഹായത്തോടെ നാട്ടുകാരും ചേര്‍നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




