വന്ദേ ഭാരതിന് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല

കോഴിക്കോട്: പുതുതായി കേരളത്തിനനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല , നേരത്തേ ട്രയല്‍ റണ്‍ സമയത്ത് നിര്‍ത്തിയിരുന്ന തിരൂരിലെ സ്റ്റോപ്പാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.

എന്നാല്‍ ആദ്യം പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരില്‍ സ്റ്റോപ്പ് പ്രഖ്യപിച്ചിരുന്നില്ല. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസിന്റെ പുതുക്കിയ സമയക്രമം റെയില്‍വേ പ്രഖ്യാപിച്ചപ്പോളാണ് തിരൂരിലെ സ്റ്റോപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20 ന് പുറപ്പെടുന്ന ട്രെയിന്‍ 6.07 ന് കൊല്ലത്തും 8.17ന് എറണാകുളത്തും എത്തും. . 9.22 ന് തൃശൂരില്‍ എത്തുന്ന വന്ദേഭാരത് 10.02 ന് ഷൊര്‍ണൂരില്‍ എത്തും. 11.3 ന് കോഴിക്കോട് എത്തും 12.03 ന് കണ്ണൂരിലും 1.25 ന് കാസര്‍ഗോഡും എത്തും ഇതാണ് പുതിയ സമയക്രമം

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top