ത്രിവത്സര എൽ.എൽ.ബി: 26 വരെ രജിസ്റ്റർ ചെയ്യാം

2024-25 ലെ ത്രിവത്സര എൽ.എൽ.ബി കോഴ്സിൽ കേരളത്തിലെ 4 ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും 13 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സെപ്റ്റംബർ 26 ന് വൈകുന്നേരം 3 മണി വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.

26 ന് വൈകുന്നേരം 3 മണി വരെ ലഭ്യമാകുന്ന ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

Share news
error: Content is protected !!
Scroll to Top