ഓറഞ്ച്‌തൊലി ഇനിമുതല്‍ കളയാതെ എടുത്തുവെക്കു. ഓറഞ്ച് തൊലിയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ ഉണക്കിപ്പൊടിച്ച് ഉപയോഗിച്ചാല്‍ ഒത്തിരി ഗുണങ്ങളാണ് ഉള്ളത്.
മുഖക്കുരു കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറെ സഹായകരമാകുന്ന ഒന്നാണ് ഓറഞ്ച് തൊലി.
ശുദ്ധീകരണം, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍, പഴുപ്പ് നിറഞ്ഞ മുഖക്കുരു, മുഖക്കുരു എന്നിവയ്ക്കെതിരെ ഓറഞ്ച് തൊലി നന്നായി പ്രവര്‍ത്തിക്കുന്നു.
കാത്സ്യത്തിന് പുറമെ പൊട്ടാസ്യം,മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
യുവത്വം നിലനിര്‍ത്താനും മിനുസമുള്ളതും തിളക്കമാര്‍ന്നതുമായി നിങ്ങളുടെ മുഖത്തെ മാറ്റാന്‍ ഓറഞ്ച് തൊലിക്ക് കഴിവുണ്ട്.മൃതകോശങ്ങളെ മാറ്റി ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാനും ഓറഞ്ച് തൊലിക്ക് കഴിയും
ഓറഞ്ച് തൊലി ഉണക്കിപ്പൊടിക്കുന്നത് എങ്ങിനെയെന്ന് നോക്കാം
ഓറഞ്ച് തൊലി നന്നായി വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലോ വെള്ളക്കടലാസിലോ പരത്തിവെച്ച് ഉണക്കിയെടുക്കുക. ഏകദേശം ആറുദിവസമെങ്കിലും എടുക്കും ഇത് നന്നായി ഉണങ്ങി വരാന്‍. ഈ ഉണക്കിയ തൊലികള്‍ ഒരു ഗ്ലാസ് ജാറില്‍ അടച്ച് സൂക്ഷിക്കാം. ഉണക്കിയ തൊലി ഒരു മിക്‌സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കാം. ഈ പൊടി ഫ്രിഡ്ജില്‍ ഒരുമാസം വരെ കേടുകൂടാതെ സൂക്ഷിച്ചുവെക്കാവുന്നതാണ്.എന്നാല്‍ ഉണക്കിയ ഓറഞ്ച് തൊലി കാറ്റുകടക്കാതെയുള്ള പാത്രങ്ങളില്‍ മാസങ്ങളോളം സൂക്ഷിക്കാവുന്നതാണ്. ആവശ്യത്തിന് എടുത്ത് പൊടിച്ച് ഉപയോഗിക്കുന്നതാവും നന്നാവുക.
ഉപയോഗിക്കുന്നവിധം
ഒരു സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചത് കുറച്ച് വെള്ളത്തില്‍ കലര്‍ത്തി വെറുതെ മുഖത്ത് തേച്ചിടുക.നന്നായി വലിഞ്ഞശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയുക.ആഴ്ചയില്‍ ഒരു മൂന്ന് ദിവസമെങ്കിലും ചെയ്യുന്നത് വളരെ നല്ലതാണ്.
ഒരു സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതിലേക്ക് രണ്ട് സ്പൂണ്‍ പാലൊഴിച്ച് കലക്കി മുഖത്ത് അഞ്ച് മിനിറ്റ് മുതല്‍ 8 മിനിറ്റുവരെ ഇട്ടുവെക്കുക. ശേഷം ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകിക്കളയുക.
ഏതെങ്കലും തരത്തിലുള്ള അലര്‍ജ്ജിയുടെ പ്രശ്‌നമുള്ളവര്‍ ഇത് മുഖത്ത് പുരട്ടുന്നതിന് മുന്നെ ചെറുതായി കൈതണ്ടയിലോ മറ്റോ പുരട്ടി പ്രശ്‌നമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.




