വെന്നിയൂര്‍ വൈദ്യുതി സബ്സ്റ്റേഷന്‍ ഡിസംബറില്‍ കമീഷന്‍ ചെയ്യും നിര്‍മാണം ത്വരിതഗതിയിലായി

വെന്നിയൂര്‍: വെന്നിയൂര്‍ 33 കെ.വി സബ്സ്റ്റേഷന്‍ ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും, ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിനുള്ള ലൈസന്‍സ് ഫീ തുക ദേശീയ പാത അതോറിറ്റിയില്‍ കെ.എസ്.ഇ.ബി അടവാക്കിയത് പ്രകാരം കട്ടിംഗിനുള്ള അനുമതി ലഭിച്ചു, അടുത്ത ആഴ്ച്ച ക്യാബിള്‍ വലിക്കും, ഫീ ഇനത്തില്‍ 56371 രൂപയും ബാങ്ക് ഗ്യാരന്റി ഇനത്തില്‍ 38500 രൂപയുമാണ് തിരൂര്‍ ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ മുഖേനെ അടവാക്കിയത്. പ്രവൃത്തി സംബന്ധിച്ച് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി, പി ഇസ്മായില്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ വേലായുധന്‍, അസി: എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ റൈഹാനത്ത്, അസിഎഞ്ചിനിയര്‍മാരായ ബിജു, എന്‍, എം, ഫസ് ലുറഹ്‌മാന്‍, മുബഷിര്‍, കരാറുകാരന്‍ സി, എച്ച് അലി എന്നിവര്‍ സന്ദര്‍ശിച്ച് വിലയിരുത്തി . തിരൂരങ്ങാടി നഗരസഭയിലേതുള്‍പ്പെടെ റോഡ് കീറിയാണ് കേബിള്‍ എടരിക്കോട് നിന്നും കൊണ്ടു വന്നത്.

വൈദ്യുതി വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകുന്നതാണ് പുതിയ സബ് സ്റ്റേഷന്‍. എടരിക്കോട്, കൂരിയാട് എന്നിവിടങ്ങളില്‍ നിന്നും പുതിയ ഫീഡറുകള്‍ പുതിയ സബ് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്നതിനാല്‍നിലവിലെ ലോഡ് കുറക്കാനാകും. വെന്നിയൂര്‍,തിരൂരങ്ങാടി മേഖലയില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം അനുഭവിക്കുകയാണ്. എടരിക്കോട് ഫീഡറില്‍ നിന്നാണ് ഇവിടേക്ക് വൈദ്യുതി എത്തുന്നത്.

ഒരു ലൈന്‍ ആണ് നിലവില്‍, സബ് സ്റ്റേഷനോടെ ഇത് രണ്ട് ആയി മാറുന്നതാണ്. ഭാവിയില്‍110 കെ.വി സബ് സ്റ്റഷനായി ഉയര്‍ത്തുന്നതിനുള്ള നടപടികളും നടന്നു വരുന്നുണ്ട്. പദ്ധതി വേഗത്തിലാക്കാന്‍ കെ.പിഎ മജീദ് എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തടസ്സങ്ങള്‍ നീക്കുന്നതിനു പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. സബ് സ്റ്റേഷന്‍ നിര്‍മാണം ത്വരിതഗതിയിലായതായി ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ പറഞ്ഞു, .

 

Share news
error: Content is protected !!
Scroll to Top