പള്‍സര്‍ സുനിക്ക് ജാമ്യം

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍കോടതിയാണ് ജാമ്യം അനുവദിച്ചത്.ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കുന്നത്.

മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിംകാര്‍ഡ് മാത്രമെ ഉപയോഗിക്കാവു, സാക്ഷികളെ സ്വാധീനിക്കരുത്, രണ്ട് ആള്‍ജാമ്യം വേണം,ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍.

സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു.

2017 ഫെബ്രുവരി 17 നാണ് നടി ആക്രമിക്കപ്പെട്ടത്.

 

Share news
error: Content is protected !!
Scroll to Top