പരപ്പനങ്ങാടി:പരപ്പനങ്ങാടി ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം 2024 സെപ്റ്റംബര്‍ 21 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങ് പരപ്പനങ്ങാടി നഗരസഭ ചെയര്‍മാനന്‍ ഷാഹുല്‍ ഹമീദ് നിര്‍വഹിക്കും. മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പി.കെ, കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ സിവില്‍ സര്‍വീസ് വിജയി അബ്ദുല്‍ ഫസല്‍,പിഎച്ച്ഡി നേടിയ മുഹമ്മദ് ഹബീബുള്ള,സുല്‍ഫിക്കര്‍ അലി,ജീവം യോഗ ട്രെയിനര്‍ അബ്ദുല്‍ ബഷീര്‍ പി ആര്‍ എന്നിവരെ ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
അതെസമയം പരപ്പനങ്ങാടി നഗരസഭയിലെ അധിക കെട്ടിട നികുതി കുറയ്ക്കണമെന്ന ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും സോഫ്‌റ്റെ്‌വെയര്‍ സാങ്കേതികത്വം പറഞ്ഞ് പഴയ കൂടിയ നികുതി തന്നെയാണ് ഇപ്പോഴും കെട്ടിട ഉടമകളില്‍ നിന്നും നഗരസഭ ഈടാക്കുന്നതെന്നും ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. ഏറ്റവും കൂടുതല്‍ വരുമാനം നഗരസഭക്കു നല്‍കുന്ന കെട്ടിടയുടമകളെ മുഖ്യ ധാരിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് തുടരുകയാണെങ്കില്‍ ശക്തമായി ജനാധിപത്യ മാര്‍ഗത്തിലൂടെ നേരിടുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നഗരസഭ കെട്ടിടത്തിന്റെ കാലപ്പഴക്കത്തിന് അനുസരിച്ചും ഫ്‌ളോര്‍ അടിസ്ഥാനത്തിലുമുള്ള നികുതി വ്യത്യാസം ഏര്‍പ്പെടുത്താതെ അധിക നികുതി തന്നെയാണ് വാങ്ങുന്നതെന്നും ഇത് യഥാര്‍ത്ഥത്തില്‍ നിയമലംഘനമാണെന്നും ഇതിനെതിരെ സംഘടന ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.എ.എ റഹീം, സി.പി സക്കരിയ, പി.ആര്‍ അബ്ദുല്‍ബഷീര്‍, എം.വി മുഹമ്മദ് ഇബ്രാഹിം എന്ന ബാവ ഹാജി, ഗോപാലകൃഷ്ണന്‍, ഇ.പി മുഹമ്മദ് ഹാരിസ് എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




