അരീക്കോട് മാലിന്യ കുഴിയില്‍ വീണ് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം:മാലിന്യ കുഴിയില്‍ വീണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. 12.30 ഓടെയാണ് അപകടം. അരീക്കോടുള്ള മാലിന്യപ്ലാന്റിലെ മാലിന്യകുഴി വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. ഇതരസംസ്ഥാന തൊഴിലാളികളാണ് മൂന്നു പേരും.

മാലിന്യ കുഴിയില്‍വീണ ഉടനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അപകടം എങ്ങിനെ സംഭവിച്ചുവെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top