കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിച്ചു. ഒരുപവന്‍ സ്വര്‍ണത്തിന് 480 രൂപ വര്‍ധിച്ച് 73,680 രൂപയായി.
ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 60 രൂപ വര്‍ധിച്ച് 9210 രൂപയാണ് ഇന്നത്തെ വില. ജൂലൈ 23 ന് സ്വര്‍ണവില 75,040 എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. അതിനുശേഷമായിരുന്നു പിന്നീട് സ്വര്‍ണവിലയില്‍ ഇടിവുമണ്ടായിരിക്കുന്നത്. നിലവില്‍ സ്വര്‍ണ വില വീണ്ടും ഉയരാന്‍ തുടങ്ങിയത് ആഭരണപ്രേമികള്‍ക്ക് നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




