കുട്ടമ്പുഴ വനത്തിനുള്ളില്‍ കാണാതായ മൂന്നു സ്ത്രീകളും തിരിച്ചെത്തി

കോതമംഗലം: കുട്ടമ്പുഴ വനത്തിനുള്ളില്‍ കാണാതായ മൂന്നു സ്ത്രീകളും സുരക്ഷിതരായി തിരിച്ചെത്തി. തങ്ങള്‍ കാട്ടിനുള്ളില്‍ നിന്ന് ആനയെ കണ്ട് പേടിച്ചാണ് വഴിതെറ്റിയതെന്ന് രക്ഷപ്പെട്ട സ്ത്രീകള്‍. രാത്രി ഉറങ്ങിയില്ലെന്നും എഴുന്നേറ്റിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. രാത്രി 2 മണിവരെ ചുറ്റിലും ആനയുണ്ടായിരുന്നുവെന്നും സ്ത്രീകള്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പശുക്കളെ തേടി പോയ
മൂന്ന് സ്ത്രീകളെ വനത്തില്‍ കാണാതായതാത്. മാളേക്കുടി മായ ജയന്‍, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവരാണ് കാട്ടില്‍ അകപ്പെട്ടത്.

Share news
error: Content is protected !!
Scroll to Top