HIGHLIGHTS : The children of Ariyalur GUP School have conquered the theater stage for two consecutive years.
അരിയല്ലൂര്‍ :തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തില്‍ യുപി വിഭാഗം നാടക മത്സരത്തില്‍ അരിയല്ലൂര്‍ യുപി സ്‌കൂള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.വിപിന്‍ദാസ് പരപ്പനങ്ങാടി രചന നിര്‍വഹിച്ച ‘ചളി’ എന്ന നാടകമാണ് സമ്മാനം നേടിയത്. ആവണി. കെ.അനികാ സി രജീഷ്, അമന്‍. കെ, അതിഥി കൃഷ്ണ. എം. വി., സൂര്യഗായത്രി. കെ. സി, ആമി, റെയിന്‍, കെ,ഹെലന്‍ സരിത് കൃഷ്ണ, ഗസല്‍. പി. എസ്.അനാമിക. പി. എന്നിവരാണ് നാടകം വേദിയില്‍ അവതരിപ്പിച്ചത്.
കുഞ്ഞുണ്ണി വിപിന്‍ സംവിധാനം ചെയ്ത നാടകത്തിലേക്കുള്ള ഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തിയത് വിദ്യാലയത്തിലെ അധ്യാപകനായ അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ ആണ്. പുതുതലമുറയുടെ അനുകരണ ശീലത്തെ കളിയാക്കുന്ന നാടകം കറുപ്പിനോടുള്ള സമൂഹത്തിന്റെ അവജ്ഞ കൂടി തുറന്നു കാട്ടുന്നു. വണ്ടര്‍ലാസ് ഇന്‍ കുണ്ടര്‍ലാ എന്ന വിപിന്‍ദാസിന്റെ നാടകം കഴിഞ്ഞവര്‍ഷം ഈ വിദ്യാലയത്തിന് ഒന്നാം സ്ഥാനം നേടി കൊടുത്തിരുന്നു.