HIGHLIGHTS : Raid on Parava Films; Initial findings suggest tax evasion worth crores
കൊച്ചി: നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പറവ ഫിലിംസില്‍ 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തിയതായാണ് വിവരം. പറവ ഫിലിംസിന്റെ എളംകുളത്തെ ഓഫീസ്, പുല്ലേപ്പടി ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പരിശോധന നടന്നത്. സൗബിന്‍ ഷാഹിറില്‍ നിന്ന് വിശദീകരണം തേടുമെന്നുമാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചായിരുന്നു അന്വേഷണം.
മഞ്ഞുമ്മല്‍ ബോയ്‌സില്‍ നിന്നുള്ള വരുമാനം 140 കോടിയോളം രൂപയാണ്. എന്നാല്‍ നികുതിയിനത്തില്‍ അടയ്‌ക്കേണ്ട 40 കോടിയോളം രൂപ അടച്ചില്ലെന്നാണ് കണ്ടെത്തല്‍. കൂടാതെ ആദായനികുതി റിട്ടേണ്‍ കാണിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്നും ഈ സ്ഥാപനങ്ങളില്‍ പരിശോധന തുടരുകയാണ്.