ജമ്മുവില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സിദ്രയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. പ്രാന്ത പ്രദേശത്ത് സംശയകരായ സാഹചര്യത്തില്‍ കണ്ട ട്രക്കിനെ സുരക്ഷാ സേന തടയുകയായിരുന്നു. ഇതെതുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്.

ട്രക്കില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാ സേനയക്ക് നേരെ നിറയൊഴിച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ വധിച്ചതെന്ന് എഡിജിപി മുകേഷ് സിങ് പറഞ്ഞു.

അതെസമയം ട്രക്ക് ഓടിച്ച ഡ്രൈവര്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഈ മേഖല കേന്ദ്രീകരിച്ച് സേന ശക്തമായി പരിശോധന തുടരുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top